കൂറ്റന്‍ പാമ്പിനെ തോളിലേന്തി കുഞ്ഞുപെണ്‍കുട്ടി, രക്ഷിതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയ, വീഡിയോ കാണാം

പൊതുവേ പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ പാമ്പുകളെ വളര്‍ത്തുന്നവരും ഏറെയാണ്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു പെണ്‍കുട്ടിക്കും അവള്‍ തോളില്‍ ചുമന്ന പാമ്പുമാണ്.

ALSO READ:  കുവൈത്തിൽ സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു

കുട്ടിയുടെ തോളില്‍ പിളഞ്ഞു കിടക്കുകയാണ് പാമ്പ്. അതിന്റെ ഭയം അവളുടെ കണ്ണുകളിലും കാണാം. അരിയാന എന്ന കൊച്ചുമിടുക്കിക്ക് നാലുലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. പാമ്പുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെന്നാണ് ബയോയില്‍ കൊടുത്തിരിക്കുന്നതും. എന്നാല്‍ കണ്ടന്റ് ദാരിദ്ര്യമാണോ എന്നും കൊച്ചുകുട്ടിയുടെ ജീവന്‍വച്ചാണോ കളിയെന്നുമൊക്കെ ഇതിന് താഴെയായി വരുന്നുണ്ട്.

ALSO READ: മുഖം തിളങ്ങും; സോഷ്യൽ മീഡിയയിൽ വൈറലായ ഫേസ് പാക്ക്

പ്രശസ്തി മാത്രം മതിയെന്നും സുരക്ഷയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്തവുമില്ലെന്ന് മറ്റൊരാള്‍ വിമര്‍ശിച്ചപ്പോള്‍, രക്ഷകര്‍ത്താക്കളെ അറസ്റ്റ് ചെയ്ത് കുട്ടിയെ മറ്റേതെങ്കിലും കുടുംബത്തിന് നല്‍കണമെന്നാണ് വേറൊരാള്‍ പറഞ്ഞത്. ചിലര്‍ എങ്ങനെയാണ് കുട്ടികളെ വളര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതെന്നും ഈ രക്ഷകര്‍ത്താക്കളെ പറഞ്ഞ് മനസിലാക്കണമെന്നാണ് വിമര്‍ശിച്ചത്. മുമ്പും ഇത്തരത്തില്‍ പലതരം ഉരഗങ്ങള്‍ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും കുട്ടിയുടെ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News