തമ്മിൽ പിണങ്ങി, പിന്നാലെ യുവാവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടു; കാമുകനെതിരെ കാമുകിയുടെ ക്വട്ടേഷൻ

ഇടുക്കി അടിമാലിയിൽ കാമുകനെതിരെ കാമുകി ക്വട്ടേഷൻ കൊടുത്തു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് പരിക്കേറ്റ് ആശുപത്രിയിൽ. കുഞ്ചിത്തണ്ണി സ്വദേശിനിയും ഇൻഫോപാർക്ക് ജീവനക്കാരിയുമായ അർച്ചന സാബുവിനെതിരെയാണ് വിഷയത്തിൽ പരാതി ഉയർന്നിരിക്കുന്നത്. അർച്ചന സാബുവുംസുമേഷും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് കഴിയുകയുമായിരുന്നു. എന്നാൽ ഇതിനിടെ തമ്മിൽ പിണങ്ങിയതോടെ യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതാണ് പ്രകോപന കാരണം.

Also Read; ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് ആരോപണം; പിഎ അഖിൽ മാത്യുവിന് പങ്കില്ല

ക്വട്ടേഷൻ നൽകി സുമേഷിന്റെ മൊബൈൽ ഫോൺ കവരുകയായിരുന്നു ലക്ഷ്യം. കല്ലാർകുട്ടിയിൽ വച്ച് വാഹനം തടഞ്ഞ ക്വട്ടേഷൻ സംഘം യുവാവിനെ ആക്രമിച്ചു. കൈ സീറ്റിനോട് ചേർത്ത് കെട്ടിയതിനു ശേഷം ഫോണുമായി മുങ്ങി. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് കാറിൽ കെട്ടിയിട്ട നിലയിൽ യുവാവിനെ കണ്ടെത്തിയത്. പിന്നീട് യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി കോടിക്കണക്കിന് രൂപ തട്ടി; തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ യുവതി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News