‘മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കഴുത്തുവേദന, മൂന്ന് ദിവസം നീണ്ടു’; ജോ ലിന്‍ഡ്‌നറുടെ മരണത്തിന് കാരണം ‘അന്യൂറിസ’മെന്ന് കാമുകി

ഫിറ്റ്‌നസ് വീഡിയോകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ജര്‍മന്‍ ബോഡി ബില്‍ഡര്‍ ജോ ലിന്‍ഡ്‌നര്‍ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ലിന്‍ഡറിന്റെ മരണത്തിന് കാരണമായത് അന്യൂറിസമാണെന്ന് പറയുകയാണ് ജോ ലിന്‍ഡ്‌നറുടെ കാമുകിയും തായ് ബോഡി ബില്‍ഡറുമായ നിച്ച. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കഴുത്തിന് വേദനയുള്ളതായി ലിന്‍ഡ്‌നര്‍ പറഞ്ഞിരുന്നു. മൂന്ന് ദിവസത്തോളം കഴുത്തുവേദന നീണ്ടു നിന്നു. തങ്ങള്‍ക്ക് അതിനെക്കുറിച്ച് പൂര്‍ണമായും മനസിലായിരുന്നില്ലെന്നും നിച്ച പറഞ്ഞു.

Also read- മുപ്പതാം വയസിൽ ബോഡി ബിൽഡർക്ക് അകാല മരണം; ജോസ്തെറ്റിക്സ് ഓർമ്മയായി

മരണം സംഭവിക്കുമ്പോള്‍ താന്‍ അദ്ദേഹത്തോടൊപ്പം മുറിയിലുണ്ടായിരുന്നു. തനിക്കായി വാങ്ങിയ മാല അദ്ദേഹം കഴുത്തില്‍ അണിയിച്ചു തന്നു. അദ്ദേഹം തന്റെ കൈകളിലായിരുന്നു. വളരെ വേഗത്തിലാണ് അതു സംഭവിച്ചതെന്നും നിച്ച പറഞ്ഞു.

Also read- സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ഷാരൂഖ് ഖാന് പരുക്ക്

മരിക്കുന്നതിന് ആഴ്ചകള്‍ക്കു മുന്‍പ് തനിക്ക് റിപ്ലിംഗ് മസില്‍ ഡിസീസ് (ആര്‍എംഡി) ഉണ്ടെന്നു കണ്ടെത്തിയതായി ലിന്‍ഡ്‌നര്‍ വെളിപ്പെടുത്തിയിരുന്നു. പേശികളെ ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയാണ് ഇത്. മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ ചെറിയ വീക്കം വരുകയും, അതുകാരണം മസ്തിഷ്‌കത്തിനു സമ്മര്‍ദമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രെയിന്‍ അന്യൂറിസം. രക്തക്കുഴലുകളുടെ ബലം നഷ്ടമായി പൊട്ടുമ്പോള്‍ മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടാകും. ലിന്‍ഡ്‌നറുടെ മരണത്തിന് കാരണമായത് ഇതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News