ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ കാമുകി തിരിച്ചറിഞ്ഞു, ഇക്കാലമത്രയും താൻ ചതിക്കപ്പെടുകയായിരുന്നെന്ന്. അപ്പൊഴേക്കും ഒരിക്കൽപ്പോലും കാണാത്ത കാമുകനായി കാമുകി ചെലവഴിച്ചത് 4 കോടി രൂപയോളവും. മലേഷ്യയിലെ 67 കാരിക്കാണ് പ്രണയച്ചതിയിൽ നിന്നും ദുരനുഭവം നേരിട്ടത്. സംഭവമിങ്ങനെ: 2017ൽ ഫേസ്ബുക്ക് വഴിയാണ് ഇരയായ സ്ത്രീയും തട്ടിപ്പുകാരനും തമ്മിൽ പരിചയപ്പെടുന്നത്. അമേരിക്കൻ ബിസിനസുകാരൻ എന്നു പറഞ്ഞാണ് ഇയാൾ സ്ത്രീയെ പരിചയപ്പെട്ടത്. സിംഗപ്പൂരിൽ മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നയാളാണ് താനെന്നായിരുന്നു ഇയാളുടെ പരിചയപ്പെടുത്തൽ.
തുടർന്ന് ഇരുവരും തുടർച്ചയായി ചാറ്റ് ചെയ്യാൻ തുടങ്ങി. ഇതിനിടയിലൊരിക്കൽ തനിക്കും മലേഷ്യയിലേക്ക് താമസം മാറാൻ ഉദ്ദേശ്യമുണ്ടെന്നും എന്നാൽ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അതിന് അനുവദിക്കുന്നില്ലെന്നും തട്ടിപ്പുകാരൻ പറഞ്ഞു. ഇതുകേട്ട് സങ്കടം തോന്നിയ സ്ത്രീ അയാൾക്ക് 5000 റിങ്കറ്റ് ബാങ്ക് വഴി അയച്ചു കൊടുത്തു.
ALSO READ: അണയാതെ കര്‍ഷക സമരം, ഡിസംബര്‍ 30ന് പഞ്ചാബില്‍ ബന്ദിന് ആഹ്വാനം
എന്നാൽ, തട്ടിപ്പുകാരൻ മലേഷ്യയിലേക്ക് വന്നില്ല. പകരം പിന്നെയും പല പല സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ഇയാൾ സ്ത്രീയിൽ നിന്നും പണം വാങ്ങിക്കൊണ്ടിരുന്നു. 50 വ്യത്യസ്ത അക്കൌണ്ടുകളിലേക്കായി 306 തവണയാണ് കാമുകിയായ സ്ത്രീ ഇയാൾക്ക് പണം അയച്ച് നൽകിയത്. ഏകദേശം 2.2 മില്യൺ റിങ്കറ്റ് ഇത്തരത്തിൽ സ്ത്രീ അവരുടെ കാമുകന് ഇത്തരത്തിൽ അയച്ചുകൊടുത്തു. വോയിസ് കോളിലൂടെ മാത്രം സംസാരിച്ച് പരിചയമുള്ള കാമുകനെ ഇതിനിടയിൽ ഒരിക്കൽപ്പോലും വീഡിയോ കോളിലൂടെയോ, നേരിട്ടോ സ്ത്രീ കണ്ടിരുന്നില്ലത്രെ.
കാമുകനെ കാണാനായി കാമുകിയായ സ്ത്രീ ശ്രമിച്ചപ്പോഴെല്ലാം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറി. എന്നാൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പണം കടം വാങ്ങി സ്ത്രീ അയാളുടെ ഓരോ ആവശ്യങ്ങൾക്കും പണം അയച്ചുകൊണ്ടുമിരുന്നു.
ഒടുവിൽ തൻ്റെ സുഹൃത്തിനോട് സ്ത്രീ ഇക്കാര്യം പങ്കുവെച്ചപ്പോഴാണ് സ്ത്രീയെ ആരോ മന.പൂർവം തട്ടിപ്പിനിരയാക്കുന്നെന്ന് പുറംലോകമറിഞ്ഞത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മലേഷ്യയിലെ ബുകിത് അമൻ കൊമേഴ്സ്യൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ കോം ഡാറ്റുക്ക് സെരി റാംലി മുഹമ്മദ് യൂസഫ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here