വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനെ ചൊല്ലി തർക്കം; കാമുകിയുടെ അമ്മയ്ക്ക് യുവാവിന്റെ വെടിയേറ്റു

വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, കാമുകിയുടെ അമ്മയ്ക്ക് യുവാവിന്റെ വെടിയേറ്റു. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ശനിയാഴ്ച വൈകീട്ട് ആറുമണിക്കാണ് സംഭവം. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനെ ചൊല്ലി യുവാവും കാമുകിയും തമ്മില്‍ വഴക്കിട്ടു.

പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട കാമുകിയുടെ അമ്മയ്ക്കാണ് വെടിയേറ്റത്. ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് യുവാവ് തോക്ക് എടുത്ത് വെടിയുതിര്‍ത്തത്. എന്നാല്‍ അബദ്ധത്തില്‍ കാമുകിയുടെ അമ്മയ്ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 40കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ 28കാരനായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News