ഇഷ്ടിക ചൂളയിൽ പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ബലാത്സംഗത്തിനിരയായതായി സംശയം

ഇഷ്ടിക ചൂളയിൽ നിന്ന് 14 കാരിയുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാരയിലെ ഇഷ്ടിക ചൂളയിൽ നിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനെത്തിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങളാണ് കിട്ടിയത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

also read :മണിപ്പൂരിൽ കലാപകാരികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ; 17 പേർക്ക് പരുക്ക്

പെൺകുട്ടി വീട്ടി​ലെത്താതിരുന്നതിനെ തുടർന്ന് കുടുംബവും അയൽവാസികളും അന്വേഷണം തുടങ്ങിയത്. രാത്രിമുഴുവൻ നീണ്ട തെരച്ചിലിനൊടുവിലാണ് വ്യാഴാഴ്ച പുലർച്ചെ പെൺകുട്ടിയുടെ വീടിനോട് ചേർന്ന ഇഷ്ടിക ചൂളയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. എല്ലുകളും വെള്ളിപ്പാദസരവും കത്തിത്തീർന്ന ഷൂസിന്റെ അവശിഷ്ടങ്ങളുമാണ് പൊലീസിന് ലഭിച്ചത്. സംഭവത്തിൽ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

also read :ഹരികൃഷ്ണന്‍സില്‍ മീരയായി ആദ്യം വിളിച്ചിരുന്നത് എന്നെ ആയിരുന്നു: മീന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration