സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനം പാടി പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനത്തെയും പതാകയെയും അവഹേളിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ വിഡിയോയാണ്.

വരികള്‍ തെറ്റിച്ചാണ് ഇവര്‍ ദേശീയഗാനം ആലപിക്കുന്നത്. ദേശീയഗാനത്തെ പരിഹസിക്കുന്നതും സിഗരറ്റിനോട് താരതമ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍ അത്രായി ഹാല്‍ദര്‍ ലാല്‍ബസാര്‍ സൈബര്‍ സെല്ലിലും ബാരക്പുര്‍ കമ്മിഷണറേറ്റിലും പരാതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News