പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അറിവിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു, അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത?; മന്ത്രിയുടെ ഇടപെടല്‍ ഇങ്ങനെ!

താലിബാന്റെ താല്‍കാലിക ഉപവിദേശകാര്യ മന്ത്രിയുടെ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഇടപെടലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുതിര്‍ന്ന നേതൃത്വത്തോട് പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാന്റെ വിദ്യാഭ്യാസ വിലക്കിനെതിരെ പൊതുജനം രംഗത്തെത്തുകയും ഭരണാധികാരികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടല്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.

2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സേന പിന്‍വാങ്ങുന്നതുവരെ ദോഹയിലെ താലിബാന്റെ കേന്ദ്രത്തില്‍ ഒരു സംഘത്തെ തന്നെ നയിച്ചയാളാണ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സൈ, വാരാന്ത്യത്തില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിലാണ് ഇസ്ലാമിക് ഷെരിയാ നിയമത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തില്‍ നിയന്ത്രണം വേണമെന്ന്് പറഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ചിരിക്കുന്നത്.

ALSO READ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം; ആവശ്യവുമായി വിഡി സതീശൻ

ഇസ്ലാമിക്ക് എമിറേറ്റിന്റെ നേതാക്കളോട് പെണ്‍കുട്ടികള്‍ക്കായി വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കാന്‍ അപേക്ഷിക്കുകയാണെന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. പ്രവാചകന്‍ മുഹമ്മദിന്റെ കാലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അറിവിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു. ഇന്ന് നമ്മുടെ ജനസംഖ്യയില്‍ നാല്‍പത് മില്യണ്‍ പേരില്‍ ഇരുപത് മില്യണ്‍ ആളുകളോട് നമ്മള്‍ കാണിക്കുന്നത് അനീതിയാണെന്നും അദ്ദേഹം തുറന്നടിച്ചു. അഫ്ഗാന്‍ സംസ്‌കാരവും ഇസ്ലാമിക് നിയമവും അനുസരിച്ച് താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നാണ് അവരുടെ വാദം.

2022ല്‍ പെണ്‍കുട്ടികള്‍ക്കായി ഹൈസ്‌കുളുകള്‍ തുറക്കാമെന്ന് വാഗ്ദാനം നല്‍കിയ താലിബാന്‍ പെട്ടെന്നാണ് ആ വാക്ക് മറന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 2022 അവസാനമായപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലയിലേക്കുള്ള പ്രവേശനത്തിനും താലിബാന്‍ അവസരം നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News