ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ കുരുങ്ങി; 13കാരിയുടെ മുടി മുഴുവന്‍ തലയോട്ടിയില്‍ നിന്ന് വേര്‍പെട്ടു,വീഡിയോ

Ferris wheel

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ 13കാരിയുടെ മുടി കുരുങ്ങി അപകടം. ത്തര്‍പ്രദേശിലെ കനൗജില്‍ ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന് വേര്‍പെട്ടു. ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ അനുരാധ കതേരിയ എന്ന പെണ്‍കുട്ടിയുടെ മുടി യന്ത്രത്തില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.

ഇതിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. മുടി മുഴുവനായും വേര്‍പെട്ട് യന്ത്രത്തില്‍ കുടുങ്ങിയത് വീഡിയോയില്‍ കാണാം. പുറത്തെത്തിയതും കുട്ടി ബോധരഹിതയായി നിലത്തേക്ക് വീഴുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

Also Read : ‘ഷോ’ ഇറക്കാൻ നോക്കി വീണ്ടും അൻവർ, തെരഞ്ഞെടുപ്പ് ചട്ട ലംഘനം കാട്ടി വിരട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ- ചേലക്കരയിൽ നാടകീയ രംഗങ്ങൾ

കുട്ടിയെ ആദ്യം ഗുര്‍സഹൈഗഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതുടര്‍ന്ന് ആരോഗ്യനില വഷളായതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി ലഖ്നൗവിലെ പിജിഐയിലേക്ക് മാറ്റി.

യന്ത്രത്തില്‍ കുടുങ്ങിയതോടെ മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന് വേര്‍പെട്ട് രക്തം വാര്‍ന്നുപോവുകാിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തൊട്ടില്‍ കറക്കം നിര്‍ത്തി. തുടര്‍ന്ന് പെട്ടന്ന് തന്നെ കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News