പ്രശസ്തരായ ആ നാല് ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്: വെളിപ്പെടുത്തലുമായി പോൺ സ്റ്റാർ

നാല് പ്രശസ്തരായ ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോൺ സ്റ്റാർ ഗിസെൽ മോണ്ടസിന്‍റെ വെ‍ളിപ്പെടുത്തല്‍. മെക്സിക്കോയിലെ ലിഗ എംഎക്സ് ടൂർണമെന്റിലെ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഗിസല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മെക്സിക്കോ ഫുട്ബോളിനെ പിടിച്ചുലച്ചിരിക്കുകയാണ് പോണ്‍ താരത്തിന്‍റെ പ്രസ്താവന.
നാല് പ്രൊഫഷനൽ ഫുട്ബോൾ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നടി പറഞ്ഞു. ഒരു ചർച്ചയ്ക്കിടെ അവതാരകൻ‌ നിർബന്ധിച്ചപ്പോൾ താരങ്ങള്‍ കളിക്കുന്ന ക്ലബ്ബുകളും ഗിസെൽ‌ വെളിപ്പെടുത്തി.

ALSO READ: ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

മെക്സിക്കൻ ക്ലബ്ബുകളായ അറ്റ്‍ലസ്, ചിവാസ്, ടൈഗ്രെസ് ക്ലബ്ബുകളുടെ താരങ്ങളുമായാണു ബന്ധപ്പെട്ടതെന്നാണു നടിയുടെ അവകാശവാദം. ഇതിൽ ടൈഗ്രെസ് ക്ലബ്ബിന്‍റെ താരം വളരെ പ്രശസ്തനാണെന്നും വിവാഹിതനാണെന്നും ഗിസെൽ വെളിപ്പെടുത്തി. ഫുട്ബോൾ താരങ്ങളുമായി സമൂഹമാധ്യങ്ങളിലൂടെ ബന്ധം സ്ഥാപിച്ച ശേഷം അവർക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ടെന്നും പിന്നീടാണു ശാരീരികമായി ബന്ധപ്പെട്ടതെന്നും നടി പറഞ്ഞതായി സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.

എന്നാൽ പണത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്തതെന്നും നടി പ്രതികരിച്ചു. മെക്സിക്കോക്കാരിയായ ഗിസെൽ മോണ്ടസ് മോഡലും, പോൺസ്റ്റാറുമാണ്. ഇൻസ്റ്റഗ്രാമിൽ 1.5 മില്യൻ പേരാണ് ഗിസെല്ലിന് ആരാധകരായുള്ളത്.

ALSO READ: ബുര്‍ഖ ധരിച്ചെത്തിയ ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ പുരുഷന്‍; ബസില്‍ സൗജന്യ യാത്രയ്ക്ക് വേഷം കെട്ടിയതെന്ന് മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News