സിയായയുടെ കുഞ്ഞുങ്ങള്‍ക്ക് പേരിട്ടാലോ? പൊതുജനങ്ങൾക്ക് അവസരം

ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ഇടാൻ പറ്റിയ പേരുകളുണ്ടോ നിങ്ങളുടെ കയ്യിൽ? എങ്കിലിതാ സിയായയുടെ കുഞ്ഞുങ്ങള്‍ക്ക് ഇനി നിങ്ങൾക്കും പേര് നിർദേശിക്കാം. നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച സിയായ ജന്മം നൽകിയ നാലു ചീറ്റ കുഞ്ഞുങ്ങള്‍ക്ക് പേരിടാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പേര് നിർദേശിക്കാൻ താത്പര്യമുളളവർക്ക് കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് പരിശോധിക്കാം. പേരിടൽ മത്സരത്തിൽ പങ്കെടുക്കുന്നവർക്കുളള നിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. ഏപ്രിൽ 30 വരെ നിങ്ങൾക്ക് പേര് നിർദേശിക്കാനുളള അവസരമുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ https://www.mygov.in/task/name-four-newly-born-cheetah-cubs-kuno/ എന്ന ലിങ്കിൽ പ്രവേശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News