തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ, പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ എന്നിവരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് 852 വലിയ തോട്ടങ്ങളും 764 ചെറിയ തോട്ടങ്ങളും ഉൾപ്പെടെ 1616 രജിസ്ട്രേഡ് പ്ലാന്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇവയിൽ എല്ലാം കൂടി ഒരുലക്ഷത്തി എഴുപത്തിഎട്ടായിരത്തി അറുനൂറ്റി അറുപത്തിഎട്ടു തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
Also Read; ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ട; എറണാകുളം റൂറൽ പൊലീസ് പിടികൂടിയത് 370 ഗ്രാം എംഡിഎംഎ
പിഎൽസി അംഗീകരിച്ച വേതനം എത്ര തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട് എന്നകാര്യം ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തണം. തൊഴിലാളികൾക്ക് ചികിത്സാലഭ്യത ഉറപ്പുവരുത്തണം. മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് നടത്താത്ത സ്ഥാപനങ്ങൾക്കെതിരെ ഇൻസ്പെക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ നടപടി സ്വീകരിച്ച് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
വലിയ പ്ലാന്റേഷനുകളിൽ ഹോസ്പിറ്റൽ, ഗ്രൂപ്പ് ഹോസ്പിറ്റൽ എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നും തൊഴിലാളികൾക്ക് യഥാസമയം ഫലപ്രദമായ ചികിത്സ ലഭിക്കുന്നുണ്ടോ എന്നും ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ ഉറപ്പുവരുത്തണം. ഇൻസ്പെക്ടർമാർ ലയങ്ങൾ പരിശോധിച്ച് വേണ്ട അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിച്ചു എന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം. നിയമലംഘനങ്ങൾ കണ്ടാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here