ഡ്രസിംഗ് റൂമില്‍ പുകവലിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍; സംഭവം ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തായ ശേഷം

ദക്ഷിണാഫ്രിക്കക്കെതിരെ മോശം പ്രകടനമായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍ കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെയും വളരെ മോശം പ്രകടനമായിരുന്നു മാക്‌സ്‌വെല്‍ കാഴ്ച വെച്ചത്. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിൽ 3 റൺസ് മാത്രമെടുത്ത താരം വിമർശനങ്ങളുടെ നടുവിലാണ്. ഇതിനിടയിൽ മറ്റൊരു വിവാദത്തിൽ കൂടി താരം ഉൾപ്പെട്ടിരിക്കുകയാണ്. ഡ്രസിങ് റൂമിലിരുന്ന് താരം പുക വലിച്ചു എന്നുള്ളതാണ് സംഭവം. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിനിടെയാണ് മാക്‌സ്‌വെൽ ഇത്തരമൊരു വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

Also Read; ‘ആ നാടകവും പൊളിഞ്ഞു’; നെന്മാറയിലെ സുബൈർ അലിയുടെ തിരോധാനം, സുബൈർ അലി പോയത് ലീവ് രേഖപ്പെടുത്തിയ ശേഷം

മൂന്ന് റണ്‍സ് മാത്രമെടുത്ത് ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ താരം ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിച്ചു. കടുത്ത വിമര്‍ശനമാണ് ഈ സംഭവത്തിൽ താരത്തിനെതിരെ ഉയരുന്നത്. എന്നാല്‍ മറ്റു ചിലര്‍ പ്രതിരോധിക്കുന്നുമുണ്ട്. മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അതിലൊന്നും കാര്യമില്ലെന്നുമാണ്‌ ആരാധകരുടെ വാദം.

Also Read; മന്ത്രവാദത്തിന്റെ മറവിൽ 13 കാരിയെ പിടിപ്പിച്ചു; തൃശ്ശൂരിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News