ഇന്നലെ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 25 റണ്‍സിനു തോല്‍വി വഴങ്ങി. ഈ മത്സരത്തില്‍ ശ്രദ്ധേയമായ അഭാവം ഗ്ലെന്‍ മാക്സ്വെല്ലിന്റേതായിരുന്നു. താന്‍ സ്വയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ടീമില്‍ നിന്നു ഒഴിവാക്കിയതെന്നു മാക്സ്വെല്‍ വ്യക്തമാക്കി. ശാരീരികമായും മാനസികമായും താന്‍ ക്ഷീണിതനാണെന്നു മാക്സ്വെല്‍ തന്നെ വ്യക്തമാക്കുന്നു.
‘ക്യാപ്റ്റനെയും പരിശീലകരെയും നേരിട്ട് കണ്ടാണ് ഇക്കാര്യം പറഞ്ഞത്. എനിക്കു പകരം സണ്‍റൈസേഴ്സിനെതിരെ മറ്റൊരു താരത്തെ കളിപ്പിക്കാന്‍ ആവശ്യപ്പെട്ടു. നേരത്തെയൊക്കെ ഇത്തരം അവസ്ഥകളെ മറികടക്കാന്‍ എളുപ്പം സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ സാധിക്കുന്നില്ല.ശാരീരികമായും മാനസികമായും ഞാന്‍ തളര്‍ന്നിരിക്കുന്നു. ഒരു ഇടവേള അനിവാര്യമാണ്. അതിനാലാണ് മാറി നിന്നത്. ഫോമിലേക്ക് മടങ്ങിയെത്താനാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു’
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പൊരുതിയാണ് കീഴടങ്ങിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here