ഇത് പറക്കും ഫിലിപ്സ്; പോപ്പിനെ പറന്ന് കൈപിടിയിലാക്കിയ ഫിലിപ്സ്: വീഡിയോ

Glen Philips Catch

ന്യൂസിലൻഡ്‌ ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്‌സ്‌ ‘പറന്നു’. കൈപിടിയിലാക്കിയത് ഒലി പോപ്പിനെ. ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ രണ്ടാം ദിനത്തിലാണ് തരംഗമായ ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ ക്യാച്ച്. 150 റൺസ്‌ പാർട്‌ണഷിപ്പും കടന്ന്‌ ഒലി പോപ്പ്‌–-ഹാരി ബ്രൂക്ക്‌ സഖ്യം മുന്നേറുമ്പോഴായിരുന്നു 77 റൺസ് എടുത്ത് നിന്നിരുന്ന ഒലി പോപ്പിനെ ടിം സൗത്തിയുടെ ബോളിൽ ഫിലിപ്സ് കൈപിടിയിലാക്കിയ്. ക്യച്ചിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ക്യാച്ച് എടുത്തതിനു ശേഷം കാണികൾക്ക് നേരെ കൈകളുയർത്തിയുള്ള ഫിലിപ്സിന്റെ ആ​ഘോഷവും സ്പെഷ്യലായിരുന്നു. ഇതേ ​ഗള്ളി പൊസിഷനിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ഗ്രൗണ്ടിൽ ഓസീസിനെതിരായ മത്സരത്തിൽ ഫിലിപ്‌സ്‌ സമനാമായ പ്രകടനം പുറത്തെടുത്തിരുന്നു.

Also Read: ബോള്‍ ബോയിയുടെ ഗുസ്തി മോഡല്‍ നീക്കം; ഗുരുതര പരുക്കില്‍ നിന്ന് രക്ഷപ്പെട്ട് ഫാഫ്

ഓഫ്‌ സ്റ്റമ്പിന്‌ പുറത്തേക്ക്‌ വന്ന പന്ത്‌ പോപ്പ്‌ കട്ട്‌ ചെയ്യുകയായിരുന്നു. എന്നാൽ ഗള്ളിയിലുണ്ടായിരുന്ന ന്യൂസിലൻഡ്‌ താരം വലതു വശത്തേക്ക്‌ പറന്ന്‌, പന്തിനെയും വിക്കറ്റിനെയും കൈപിടിയിലാക്കുകയായിരുന്നു.

Also Read: യാന്‍സന്റെ ലങ്കാദഹനം; 50 പോലും തികയ്ക്കാനാകാതെ സന്ദര്‍ശകര്‍

ടെസ്റ്റിൽ ടോസ് നഷ്ടമായി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 97 പന്തില്‍ 93 റണ്‍സെടുത്ത കെയ്‌ന്‍ വില്യംസന്റെ മികവിൽ 348 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങ്ങിൽ ബാസ്ബോൾ ശൈലിയിൽ ബാറ്റു വീശിയ ഹാരി ബ്രൂക്കിന്‍റെ മികവിൽ ഇം​ഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് എന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News