ആഗോള ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു; മാറ്റം കൊവിഡിന് ശേഷമെന്ന് ഡബ്ല്യുഎച്ച്ഒ

ആഗോള ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറഞ്ഞ് 71.4 വയസായതായി ലോകാരോഗ്യ സംഘടന. മാത്രമല്ല ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി കുറഞ്ഞതായും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യമായി പറഞ്ഞാല്‍ 1.8 വര്‍ഷമാണ് ആഗോള ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത്. ഒരു ദശാബ്ദത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് ഇതോടെ മനുഷ്യായുസ്.

ALSO READ:  തൃശൂരില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി

കൊവിഡ് മൂലം 2021ല്‍ ആരോഗ്യവാനായ ഒരാളുടെ ശരാശരി പ്രായം 1.5 വര്‍ഷം കുറഞ്ഞ് 61.9 വയസായി. ഇങ്ങനെയാണങ്കിലും ലോകമെമ്പാടുമുള്ള ആയുര്‍ദൈര്‍ഘ്യത്തില്‍ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കൊവിഡ് വില്ലനായപ്പോള്‍ ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷമാണ് കുറഞ്ഞത്. പടിഞ്ഞാറന്‍ പസഫിക്കില്‍ ഇത് 0.1 വര്‍ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News