ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സിൽ തുടർച്ചയായ രണ്ടാം വർഷവും മിഡിൽ ഈസ്റ്റിൽ ദുബായ് ഒന്നാമത്.ആധുനിക അടിസ്ഥാന സൗകര്യവികസനമുൾപ്പെടെയുളളവയിലെ മികവ് പരിഗണിച്ചാണ് നേട്ടം.ആഗോള തലത്തിൽ ദുബായ്ക്ക് എട്ടാം സ്ഥാനമാണുളളത്.
ആധുനിക അടിസ്ഥാന സൗകര്യം, സഹകരണവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ പൊതുസ്വകാര്യ പങ്കാളിത്തം എന്നിവയിലെ മികവ് ദുബായെ വീണ്ടും നേട്ടത്തിലെത്തിച്ചിരിക്കുകയാണ്.ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ആഗോളതലത്തില്‍ എട്ടാം സ്ഥാനവും മിഡില്‍ ഈസ്റ്റിലെ ഒന്നാം സ്ഥാനവുമാണ് ദുബായ് കരസ്ഥമാ്ക്കിയത്.
നിക്ഷേപ സൗകര്യങ്ങൾ, ആളുകളെ ആകര്‍ഷിക്കാനുള്ള കഴിവ്, എന്നിവയുൾപ്പെടെ ആറു പ്രധാന ഘടകങ്ങളെ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. ബിസിനസ്, പ്രതിഭ, നിക്ഷേപം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിലുള്ള പദവി ഉറപ്പിച്ചുകൊണ്ട് ആദ്യ 10ല്‍ ഇടം നേടിയ മിഡില്‍ ഈസ്റ്റിലെ ഏക നഗരവും ദുബൈയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദുബൈ ഈ റാങ്കിംഗ് നിലനിര്‍ത്തുന്നത്ജ പ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് വര്‍ഷം തോറും സൂചിക പുറത്തിറക്കുന്നത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here