മഹാരാഷ്ട്രയിൽ നിന്നും കേരളത്തുനിൽ നടക്കുന്ന ഏഷ്യയിലെതന്നെ ഏറ്റവും വലിയ ക്യൂറേറ്റഡ് സയൻസ് ഫെസ്റ്റിവലായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കാണാൻ കുട്ടിക്കൂട്ടുകാരും. രത്നഗിരി ജില്ലയിലെ ജില്ലാ പരിഷദ് ഗവൺമെന്റ് പ്രൈമറി സ്‌കൂളിൽ നിന്നുള്ള സംഘമാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമാകാൻ തിരുവനന്തപുരത്തെത്തുന്നത്.
ALSO READ: കേരളത്തിൽ ആദ്യമായി ഇൻ്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ
ഫെസ്റ്റിവൽ കാണാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞിരിക്കുകയാണ് 50 വിദ്യാർഥികളും 13 അധ്യാപക അനധ്യാപക ജീവനക്കാരും അടങ്ങുന്ന സംഘം. മഹാരാഷ്ട്രയിൽ നിന്നുള്ള ശാസ്ത്രകുതുകികളായ കുട്ടികൾ ജനുവരി 17നാണ് കേരളത്തിലെത്തുക. ഫെസ്റ്റിവലിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമാണ് സ്‌കൂളുകളിൽ നിന്നു ലഭിക്കുന്നത്. ഇതിനോടകം തന്നെ കേരളത്തിനകത്തെ വിവിധ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥി സംഘങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഭക്ഷണവും ഫെസ്റ്റിവൽ ടിക്കറ്റും അടക്കമുള്ള പാക്കേജിനാണ് ആവശ്യക്കാർ ഏറെയുള്ളത്. ഓരോ ദിവസവും ഫെസ്റ്റിവലിലേക്ക് പ്രവേശിപ്പിക്കുന്ന സന്ദർശകരുടെ എണ്ണം 30,000 ആയി നിജപ്പെടുത്തി.
ALSO READ: മൂന്നാം തവണയും അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടാവകാശി
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിലെ അത്ഭുതങ്ങൾ കാണാൻ 100രൂപ മുതൽ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്.18വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ടു മണിക്കൂറോളം സമയമാണ് പ്രദർശനം മുഴുവനായി കണ്ടു തീർക്കാൻ ആവശ്യം. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീർക്കാൻ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 30 വിദ്യാർഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രവേശനത്തിനുമാത്രമായി ഒരാൾക്ക് നൂറു രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here