ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള: ഞായറാഴ്ച സിറ്റിസൺ സയൻസ് കോൺഗ്രസ്; പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

തിരുവനന്തപുരം തോന്നക്കലിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ സിറ്റിസൺ സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നു. ഞായറാഴ്ചയാണ് ഇത് നടക്കുക. സിറ്റിസൺ സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നത് പബ്ലിക് ടോക്കുകളും പാനൽ ചർച്ചകളും ഉൾപ്പെടുത്തിയാണ്. തോന്നക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ പൊതുജനങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ സൗജന്യമായി പങ്കെടുക്കാം.

ALSO READ: ജനാധിപത്യത്തില്‍ അവശേഷിക്കുന്നത് അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പ് മാത്രം: എം സ്വരാജ്

സയൻസ് കോൺഗ്രസ് ആരംഭിക്കുക കേരള ബേർഡ് അറ്റ്ലസ് എന്ന സിറ്റിസൺ സയൻസ് പദ്ധതിയെ സംബന്ധിച്ച പബ്ലിക് ടോക്കോടെയാണ്. കേരള ബേർഡ് അറ്റ്‌ലസ് എന്നത് പക്ഷികളുടെ ആവാസത്തെക്കുറിച്ചും വംശനാശത്തെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിവെക്കുന്നതിനുവേണ്ടിയുള്ള സയൻസ് പ്രൊജക്ടാണ്. തുടർന്ന് വയനാട്ടിൽ നടപ്പിലാക്കിയിട്ടുള്ള കമ്യൂണിറ്റി വെതർ മോണിറ്ററിങ് സംവിധാനത്തെക്കുറിച്ചുള്ള പബ്ലിക് ടോക്കും നടക്കും. സയൻസ് കോൺഗ്രസിലെ അടുത്ത സെഷൻ ഐ നാച്ചുറലിസ്റ്റ് എന്ന സോഷ്യൽ നെറ്റ്വർക്കിനെ സംബന്ധിച്ചും അതിന്റെ പ്രവർത്തനത്തെയും പഠനങ്ങളെയും സംബന്ധിച്ചുമുള്ള പാനൽ ചർച്ചയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News