ആഗോളതലത്തിൽ കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; കണക്കുകൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

HMPV

കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 52 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന. 850,000 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 3,000-ത്തിലധികം പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ALSO READ: ക്രിസ്മസിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളുമാണ് സംഭവിച്ചിരിക്കുന്നത്. ആശുപത്രികളില്‍ 118,000 പുതിയ കൊവിഡ് 19 കേസുകളും 1600-ലധികം ആളുകളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു. ജെഎന്‍ 1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തൊട്ടടുത്ത ആഴ്ച മുതൽ ഇതിന്റെ വ്യാപനം വർദ്ധിച്ചു. ഇജി 5 ആണ് ആഗോള തലത്തില്‍ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത കൊവിഡ് വേരിയന്റ്.

ALSO READ: അഭിനയ മികവിന്റെ പുണ്യങ്ങളിൽ ഒന്നല്ലേ ലാൽ? അത് ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കണം; സി ജെ ജോൺ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News