ജി.എൻ.എം അഡ്മിഷൻ രണ്ടാഘട്ടം അലോട്ട്മെന്റ് 2023 ഒക്ടോബർ 27ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2023-24 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടം അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

Also read:അടുത്ത 100 ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞത്, ഒരിക്കൽ കൂടി എന്നെ വിശ്വസിച്ച മമ്മൂക്കയ്ക്ക് നന്ദി

ഒന്നാം ഘട്ടം അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടായ ഏഴ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ഒക്ടോബർ 27ന് രാവിലെ 11 മുതൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളജ് പി. ഒ., തിരുവനന്തപുരം) നടത്തും. തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളജിൽ എസ്.സി വിഭാഗം ആൺകുട്ടികളുടെ ഒരു ഒഴിവ്, എസ്.സി വിഭാഗം പെൺകുട്ടികളുടെ മൂന്ന് ഒഴിവ്, കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ എസ്.ടി വിഭാഗം പെൺകുട്ടികളുടെ ഒരു ഒഴിവ്, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളജിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ രണ്ട് ഒഴിവ് എന്നിവ അന്ന് നടത്തുന്ന ഇന്റർവ്യൂവിലൂടെ നികത്തും.

Also read:വിദ്യാരംഭം : ആദ്യക്ഷരം പകര്‍ന്ന് ഗവര്‍ണര്‍

വിജ്ഞാപനത്തിൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരമുള്ള റാങ്ക് പരിധിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് മാത്രമായിരിക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നത്. അപ്രകാരം നിശ്ചിത റാങ്കിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ, പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള പ്രോക്സി മുഖാന്തിരമോ ഡി.എം.ഇ യുടെ വെബ്സൈറ്റായ www.dme.kerala.gov.in ൽ നൽകിയിട്ടുള്ള വിശദവിവരങ്ങൾ പരിശോധിച്ചു കൃത്യസമയത്ത് ഇന്റർവ്യൂ-ന് ഹാജരാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration