ഗോ ഫസ്റ്റിന് വീണ്ടും പറക്കാൻ അനുമതി

ഗോ ഫസ്റ്റിന് ഉപാധികളോടെ പറക്കാൻ അനുമതി നൽകി ഡിജിസിഎ. മൂന്നുമാസത്തിലേറെയായി സർവീസ് നിർത്തിവച്ചിരിക്കുന്ന ഗോ ഫസ്റ്റിന് തുടക്കത്തിൽ പ്രതിദിനം 114 സർവീസുകൾ നടത്താം. DGCA യുടെ തീരുമാനം കണ്ണൂർ വിമാനത്താവളത്തിന് ഏറെ ആശ്വാസകരമാകും . സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഗോ ഫസ്റ്റിൽ ഡിജിസിഎ മൂന്നുദിവസം നീണ്ടുനിന്ന ഓഡിറ്റ് നടത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പരായി പ്രഖ്യാപിച്ച ഗോ ഫസ്റ്റിന് അനുകൂലമായി രാജ്യാന്തര തർക്ക പരിഹാര ട്രൈബ്യൂണൽ വിധിയും വന്നതിന് പിന്നാലെയാണ് ഈ നടപടി. അമേരിക്കൻ വിമാന എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നി ഗോ ഫസ്റ്റിന് വിമാന എന്‍ജിനുകള്‍ നല്‍കണമെന്നായിരുന്നു വിധി. പണം നൽകാത്തതിനെ തുടർന്നാണ് എൻജിൻ വിതരണം നിർത്തിയത് എന്ന നിലപാടായിരുന്നു പ്രാറ്റ് ആൻഡ് വിറ്റ്നിയുടേത്. അതേസമയം, സാങ്കേതിക തകരാറുള്ള എൻജിനുകൾ നൽകി എന്നാണ് ഗോ ഫസ്റ്റ് നൽകിയ വിശദീകരണം.

Also Read: റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസ് പിടിച്ചുകയറ്റിയത് കൊണ്ടാണ് ഇവിടെ എത്തിയത്; പുരസ്കാരം ലഭിച്ചതിൽ സന്തോഷം; വിന്‍സി അലോഷ്യസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News