വീണ്ടും പ്രവർത്തനം പുന:രാരംഭിക്കാൻ ഗോ ഫസ്‌റ്റ് വിമാനം

നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) പാപ്പരത്ത ഹർജി അംഗീകരിച്ചതിന് ശേഷം പ്രവർത്തനം പുന:രാരംഭിക്കാൻ പദ്ധതിയിട്ട് ഗോ ഫസ്‌റ്റ് വിമാനം. കുറഞ്ഞ നിരക്കിലുള്ള കാരിയറാണ് ഗോ ഫസ്‌റ്റ് വിമാനങ്ങൾ. എൻസിഎൽടിയുടെ തീരുമാനം എയർലൈന് പുന:രുജ്ജീവനത്തിന്റെ സാധ്യതകളാണ് തുറന്നു കൊടുത്തത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ മെയ് 24നകം പ്രവർത്തനം പുന:രാരംഭിക്കാൻ പദ്ധതിയിടുന്നതായി ഇതുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ദി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്‌തു.

23 വിമാനങ്ങളുമായി പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള പദ്ധതിയുടെ അണിയറയിലാണ് എയർലൈൻ. മെയ് 2 വരെ 27 വിമാനങ്ങൾ സർവീസ് നടയിരുന്നുവെന്നും ദില്ലിയിലെയും മുംബൈയിലെയും പ്രധാന വിമാനത്താവളങ്ങളിൽ യഥാക്രമം 51, 37 പുറപ്പെടൽ സ്ലോട്ടുകളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ എൻസിഎൽടി ബുധനാഴ്‌ച കമ്പനിയുടെ സ്വമേധയാ പാപ്പരത്ത അപേക്ഷ ആംഗീകരിച്ചിരുന്നു. മൊറട്ടോറിയത്തിന് കീഴിൽ അതിന്റെ ആസ്‌തികൾക്കും പാട്ടത്തിനും സംരക്ഷണം വാഗ്‌ദാനം ചെയ്‌തതിന് ശേഷമാണ് പ്രവർത്തനം പുന:രാരംഭിക്കാനുള്ള ഗോ ഫസ്‌റ്റിന്റെ പദ്ധതി തയ്യാറാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News