ചെലവ് കുറഞ്ഞ വിമാനം ;ഗോ ഫസ്റ്റ് നാളെ മുതൽ പറന്നേക്കും

രാജ്യത്തെ ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായ ഗോ ഫസ്റ്റ് നാളെ മുതൽ പ്രവർത്തനമാരംഭിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.കഴിഞ്ഞ കുറച്ച് നാളുകളായി സാമ്പത്തിക പ്രതിസന്ധി മൂലം ഗോ ഫസ്റ്റ് വിമാനങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു. അതേസമയം, വീണ്ടും പരീക്ഷണ പറക്കൽ നടത്തിയതായി ഗോ ഫസ്റ്റ് അറിയിച്ചു. ദീർഘനാളത്തെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് ശേഷം ഗോ ഫസ്റ്റ് വീണ്ടും ആകാശത്തേക്ക് ഉയർന്നു. പരീക്ഷണ പറക്കൽ വിജയകരമായിരുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു.

ALSO READ: രാത്രി കുന്നിൻ മുകളി‍ലെത്തിച്ച് പീഡിപ്പിച്ചു;കുടിക്കാൻ പച്ചവെള്ളം പോലും തന്നില്ല;മണിപ്പൂരിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി

ഇടക്കാല ധനസഹായത്തിന്റെ പിന്തുണയിലാണ് ഗോ ഫസ്റ്റ് പ്രവർത്തനമാരംഭിക്കുക. വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിയിരുന്നു. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതു കൊണ്ടാണ് സർവീസ് നിർത്തിയത്.

11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.

ALSO READ: ബിഹാറിൽ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പ്; ഒരാൾ മരിച്ചു

ജൂൺ 28-ന് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചിരുന്നു. തുടർന്ന്, ഡിജിസിഎ മുംബൈയിലെയും ദില്ലിയിലെയും കാരിയറിന്റെ സൗകര്യങ്ങളെക്കുറിച്ച് പ്രത്യേക ഓഡിറ്റ് നടത്തി. ശേഷം ഡിജിസിഎ നിർദേശങ്ങൾ പരിഗണിച്ച് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതിയിൽ ഭേദഗതി വരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News