സാമ്പത്തിക പ്രതിസന്ധി, വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. മെയ് 3,4 തീയതികളിലെ വിമാന സർവീസുകൾ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി എയർലൈൻ മേധാവി കൗശിക് ഖോന അറിയിച്ചു. ഇന്ധന കമ്പനികള്‍ക്ക് നല്‍കേണ്ട കുടിശ്ശിക വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. എയര്‍ലൈന്‍സിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി പ്രതിന്ധി പരിഹരിക്കാനാണ് വാഡിയ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള ഗോ ഫസ്റ്റിന്റെ ശ്രമം.

ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ എയർലൈനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. മെയ് 3, 4 തീയതികളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യം ലഘൂകരിക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ എയർലൈനിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News