ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ലെങ്കിലും എന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നത് ഉചിതമല്ലാത്തത് കൊണ്ട് താന്‍ ഒന്നും പറയുന്നില്ല.കേരളം എന്ത് പറഞ്ഞാലും നെഗറ്റീവിസത്തിലേക്ക് പോകുന്നുണ്ട്.

ALSO READ:  വരുമാനം ഇല്ലെന്നത് പരിഗണിക്കില്ല, ജീവനാംശം കൊടുത്തേ തീരു, അലഹബാദ് കോടതിയുടെ വിധി ഇങ്ങനെ

ഇന്ന് ഞാന്‍ ഗവര്‍ണറാണ്. ഈ പദവി ഒഴിഞ്ഞാല്‍ ഒറ്റക്ക് സഞ്ചരിക്കണം എന്ന ബോധം ഉണ്ടാകണം. കോഴിക്കോട് നടന്ന സ്വകാര്യ പരിപാടിയിലാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

ALSO READ:  ജീന്‍സ്, ബെര്‍മുഡ, ഷോര്‍ട്സ് വസ്ത്രങ്ങള്‍ മാന്യമല്ല; ഹംപി ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി ഭരണകൂടം

കൂടാതെ ഗോവ ഗവര്‍ണറായ താന്‍ കേരളത്തിലെ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വിഷയത്തെ കുറിച്ച് പഠിച്ച് അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News