ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വടക്കൻ ഗോവയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. പുണെ സ്വദേശിയും ഇൻസ്ട്രക്ടറുമാണ് അപകടത്തിൽ മരിച്ചത്.
വടക്കൻ ഗോവയിലെ കേറി വില്ലേജിലാണ് അപകടം ഉണ്ടായത്. പുണെ സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ ശിവാനി ഡാബ്ലെ, ഇൻസ്ട്രക്ടറും നേപ്പാൾ സ്വദേശിയുമായ സുമാലി നേപ്പാളി (26) എന്നിവരാണ് മരിച്ചത്. പാറക്കെട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ പാരാഗ്ലൈഡർ നദിക്ക് സമീപത്തേക്ക് നീങ്ങി മലയിടുക്കിലേക്ക് വീണാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകടത്തിൽപെട്ടവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.
ALSO READ; Big Breaking| സതീശൻ്റെ കള്ളം പൊളിഞ്ഞു; കൊളേജ് സ്ഥലത്തല്ല ബ്രൂവറി വരുന്നതെന്ന് പ്രയാഗ ചെയര്‍മാന്‍
അതേസമയം പാരാഗ്ലൈഡ് സേവനം നൽകിയിരുന്ന കമ്പനി അനധികൃതമായി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനി ആയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ENGLISH NEWS SUMMARY: Two people died in a paragliding accident in Goa. The accident took place in North Goa on Saturday evening. A native of Pune and an instructor died in the accident.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here