ഐഎഫ്എഫ്ഐയിൽ ‘ദി കേരള സ്റ്റോറി’ക്കെതിരെ ട്രോൾ പ്രതിഷേധം; മലയാളികളെ കസ്റ്റഡിയിലെടുത്ത് ഗോവ പൊലീസ്

‘ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ ട്രോൾ പ്രതിഷേധം നടത്തിയതിന് ഗോവ ഫിലിം ഫെസ്റ്റിവലിനെത്തിയ മലയാളികളെ കസ്റ്റഡിയിലെടുത്ത് ഗോവ പൊലീസ്. മലയാളികളായ ശ്രീനാഥ്, അർച്ചന എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും പ്രതിഷേധം. എന്തുകൊണ്ട് ചിത്രം നിരോധിക്കണമെന്ന് പറയുന്ന വിശദമായ വിവരണവും ഇവരുടെ കൈയിൽ ഉണ്ടായിരുന്നു. ഇത് കണ്ട് ഗോവ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ALSO READ: കേരള വര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; കെഎസ്‌യുവിന്റെ ആവശ്യം തള്ളി കോടതി

ട്രോൾ പ്ലക്കാർഡുകളുമായി നിന്നിരുന്ന ഇവരുടെ അടുത്തേക്ക് ദി കേരള സ്റ്റോറിയുടെ സംവിധായകനായ സുദിപ്തോ സെൻ വരികയും ഇരുവരോടും കയർക്കുകയും ചെയ്യുകയായിരുന്നു. നിശബ്ദ പ്രതിഷേധം നടത്തിയിരുന്നവരോട് അകാരണമായി സംവിധായകൻ കയർക്കുന്നത് കണ്ട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിൽ കൊണ്ട് പോയ ഇവരെ ചലച്ചിത്രോത്സവത്തിന്റെ ഐഡിയും റദ്ദാക്കിയശേഷമാണ് വിട്ടയച്ചത്.


പൂർണമായും വസ്തുതാവിരുദ്ധത പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’ പോലെയുള്ള ചിത്രങ്ങൾ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്നത് തടയണം എന്ന ആവശ്യവുമായി രംഗത്തെത്തിയതാണെന്നും തങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളെ ഹനിക്കുന്നതരത്തിൽ ഗോവ പൊലീസ് പെരുമാറുകയായിരുന്നു എന്നും ഇവർ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറഞ്ഞു.

ALSO READ: ‘എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക’: ജോമോള്‍

മത തീവ്രവാദികൾ 32,000 ത്തോളം പേരെ കേരളത്തിൽ മതപരിവർത്തനം ചെയ്യുന്നു എന്നാരോപിക്കുന്ന ചിത്രമാണ് ‘ദി കേരള സ്റ്റോറി’. തീർത്തും വസ്തുതാവിരുദ്ധമായി മതസ്പർദ്ധ സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ ശ്രമം. കേരളത്തിൽ ഒരാളെ പോലും മത തീവ്രവാദികൾ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടില്ല എന്ന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുകളും നിലവിലുണ്ട്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ പലയിടങ്ങളിൽ നിന്നും പ്രതിഷേധങ്ങളുയർന്നിട്ടുണ്ട്. അത്തരം പ്രതിഷേധങ്ങളെ അവഗണിച്ചാണ് കേന്ദ്രസർക്കാർ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News