‘ശിവജിയെ ദൈവമായി കാണാൻ പറ്റില്ല’, പുരോഹിതന്റെ പ്രസംഗത്തിൽ മതവികാരം വ്രണപ്പെട്ടുവെന്ന് ഹിന്ദു സംഘടനകൾ, കേസെടുത്ത് പൊലീസ്

ഛത്രപതി ശിവജിയെ ദൈവമായി കാണാൻ കഴിയില്ലെന്ന പുരോഹിതന്റെ പരാമർശത്തിനെതിരെ കേസെടുത്ത് പൊലീസ്. ഗോവയിലെ പനാജിയിലാണ് 17-ാം നൂറ്റാണ്ടിലെ മറാഠാ രാജാവായിരുന്ന ശിവജിയെക്കുറിച്ചുള്ള പരാമർശം ഫാ. ബോൽമാക്‌സ് പെരേരയെ പുലിവാൽ പിടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടു എന്നാരോപിച്ച് ഹിന്ദു സംഘടനകൾ നൽകിയ പരാതിയിലാണ് വാസ്കോ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ:പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് കണ്ടുകെട്ടി ഇഡി; 2.53 കോടിയുടെ ആസ്തി

നഗരത്തിനടുത്തുള്ള ചിക്കാലിമിലെ കത്തോലിക്കാ പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഫാ. ബോൽമാക്‌സ് വിവാദമായ പരാമർശം നടത്തിയത്. ശിവാജിയെ ദൈവമായി കാണാൻ പറ്റില്ലെന്നു പുരോഹിതൻ പള്ളിയില്‍ പ്രസംഗിച്ചെന്നാണ് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നത്. ദക്ഷിണ ഗോവയിലെ കുൻകോലിം, കനാകോണ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പെരേരയ്‌ക്കെതിരെ ഇതേ പരാമർശത്തിൽ പരാതി രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

ALSO READ: തൈരും മഞ്ഞള്‍പ്പൊടിയുമുണ്ടോ വീട്ടില്‍? ക‍ഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാം ആ‍ഴ്ചകള്‍ക്കുള്ളില്‍

അതേസമയം, പുരോഹിതന്റെ പരാമർശം വിവാദമായതിനു പിന്നാലെ തന്റെ ഭാഗത്തു നിന്ന് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് കാണിച്ച് പുരോഹിതൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്. വിവാദ പരാമർശങ്ങൾ സാഹചര്യത്തിൽനിന്ന് അടർത്തിമാറ്റിയതും ദുർവാഖ്യാനം ചെയ്തതുമാണെന്ന് ഫാ. ബോൽമാക്‌സ പെരേര വ്യക്തമാക്കി. മത, ജാതി, ഭാഷാ വ്യത്യാസമില്ലാതെ രാജ്യത്തും വിദേശത്തുമെല്ലാം ആദരിക്കപ്പെടുന്ന വ്യക്തിയാണ് ശിവാജിയെന്ന് വിശ്വാസികളോട് വിശദീകരിക്കുകയായിരുന്നു പ്രസംഗത്തിലെന്നും പുരോഹിതൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here