വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പണമൂലധനത്തെയും വിജ്ഞാന മൂലധനത്തെയും ഫലപ്രദമായി ഉപയോഗപ്പെടുത്തി കേരളത്തെ ഒരു പുതിയ കേരളമാക്കി മാറ്റാന്‍ കഴിയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ലോകത്തെ വികസിത രാജ്യങ്ങളോടൊപ്പം കേരളത്തെ ഉയര്‍ത്തി കൊണ്ടുവരുകയെന്ന ലക്ഷ്യമാണ് മൈഗ്രേഷന്‍ കോണ്‍ക്ലേവും നവകേരള നിര്‍മിതിയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

ലക്ഷക്കണക്കിന് വരുന്ന അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളെ ഫലപ്രദമായി വിനിയോഗിക്കാന്‍ പ്രവാസി സമൂഹവും തയ്യാറാകണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുമായി ചേര്‍ന്ന് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ചിത്രം മാറുമെന്നും അറിവിനെ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:മഹാരാജാസ് സംഭവം ഗൗരവതരം; കോളേജ് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കും: മന്ത്രി ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration