ചാമ്പ്യൻസ് ലീഗിൽ ഗോൾമഴ ; വമ്പൻ തിരിച്ചു വരവ് നടത്തി ബാഴ്സ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ വിജയം. സ്വിസ് ക്ലബ് യങ് ബോയ്സിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ബാർസിലോന തോൽപ്പിച്ചത്. പോളിഷ് സൂപ്പർതാരം റോബർട്ടോ ലെവൻഡോവിസ്കി ഇരട്ട നേടിയ ഗോളുകളുടെ ബലത്തിൽ ആണ് സ്പാനിഷ് വമ്പന്മാർ അനായാസ വിജയം കൈവരിച്ചത്.

8, 51 മിനിറ്റുകളിലായിരുന്നു ലെവൻഡോവിസ്കിയുടെ ഗോളുകൾ പിറന്നത്. റാഫീഞ്ഞ (34), ഇനിഗോ മാർട്ടിനസ് (37) എന്നിവരാണ് ബാർസയുടെ മറ്റു ഗോളുകൾ നേടിയത്. 81–ാം മിനിറ്റിൽ യങ് ബോയ്സ് താരം മുഹമ്മദ് അലി കമാറ വഴങ്ങിയ സെൽഫ് ഗോളോടെ ബാർസയുടെ ഗോൾനേട്ടം അഞ്ചിലെത്തി. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സ പരാജയപ്പെട്ടിരുന്നു.

ALSO READ : തൃശ്ശൂര്‍ മാജിക്കിനെ തകര്‍ത്ത് ഫോഴ്‌സാ കൊച്ചി; വിജയം ഒറ്റ ഗോളിന്

അതേസമയം തന്നെ ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഗോൾമഴ തീർത്തത് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. സ്ലൊവാക്യൻ ക്ലബ് സ്ലൊവാൻ ബ്രാട്ടിസ്ലാവയ്‌ക്കെതിരെ ആണ് സിറ്റിയുടെ വമ്പൻ വിജയം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. ഇയാൻ ഗുണ്ടോഗൻ (8–ാം മിനിറ്റ്), ഫിൽ ഫോഡൻ (15), എർലിങ് ഹാലണ്ട് (58), മക്കാറ്റീ (74) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.

മറ്റു മത്സരങ്ങളിൽ ആഴ്‌സണൽ , ഫ്രഞ്ച് വമ്പന്മാരായ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കും ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് സ്കോട്‌ലൻഡിൽ നിന്നുള്ള സെൽറ്റിക്കിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കും, ബയേർ ലെവർക്യൂസൻ എസി മിലാനെയും (1–0), ബ്രെസ്റ്റ് റെഡ് ബുൾ സാൽസ്ബർഗിനെയും (4–0), ഇന്റർ മിലാൻ റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും (4–0) തോൽപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News