ഉലകനായകനെ വീഴ്ത്തി ദളപതി ; അറിയാം, ഗോട്ടിന്റെ ആദ്യ ദിന കളക്ഷൻ

പതിവ് പോലെ തന്നെ ബോക്സ് ഓഫീസ് കളക്ഷനിൽ ഞെട്ടിച്ചിരിക്കുകയാണ് ദളപതി വിജയ് യുടെ ‘ഗോട്ട്’. ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മികച്ച ഓപ്പണിങ് ആണ് വെങ്കട് പ്രഭു- വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗോട്ടിനു ലഭിച്ചിരിക്കുന്നത്. ആക്ഷൻ സ്പൈ ത്രില്ലെർ ജോണറിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഇന്ത്യയിൽ 43 കോടിയിലധികം നേടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ALSO READ : ‘ആരോപിക്കുന്നത് മറുപടി അർഹിക്കാത്ത കാര്യങ്ങൾ’: ആഷിക് അബുവിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് സിബി മലയിൽ

അതേസമയം ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലിയോ യുടെ കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ തീരെ കുറവാണ് ഗോട്ടിന്റെ ആദ്യദിന കളക്ഷൻ. 2023ൽ പുറത്തിറങ്ങിയ ലിയോ 65 കോടി രൂപയായിരുന്നു ലിയോ ആദ്യ ദിനം ഇന്ത്യയിൽ നിന്നും നേടിയത്. ലോകമെമ്പാടുമായി 145 കോടി രൂപയായിരുന്നു ലിയോയുടെ ആദ്യദിന കളക്ഷൻ. 24.5 കോടി രൂപയോളമായിരുന്നു പ്രീ ബുക്കിങ്ങിലൂടെ ഗോട്ട് നേടിയത്. മാത്രമല്ല 2024ലെ തമിഴ് റിലീസുകളില്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗോട്ട്. ഇന്ത്യൻ 2വിനെ മറികടന്നാണ് ദ ഗോട്ട് ഒന്നാമതെത്തിയത്. ഇന്ത്യൻ 2 റിലീസിന് 25.6 കോടി രൂപയാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News