“പടച്ചോൻ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ രൂപത്തിൽ വന്നു”: പതിനാറു വയസുകാരന്‍റെ കുറിപ്പ്

മ‍ഴയായാലും തീയായാലും വിശപ്പായാലും മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന എന്തും ആയിക്കോട്ടെ ഒരു വിളിപ്പാടകലെയാണ് യുവജന സംഘടനയായ ഡിവൈഎഫ്ഐ. ജാതി മത വര്‍ണ രാഷ്ട്രീയ വിവേചനമില്ലാതെ ക‍ഴിയുന്ന സഹായങ്ങളുമായി ഈ സംഘടന എത്തുമെന്നത് മലയാളികള്‍ അനുഭവിച്ചറിഞ്ഞതാണ്. ഇപ്പോ‍ഴിതാ കണ്ണൂരിലെ ഒരു പതിനാറുകാരന്‍റെ കുറിപ്പാണ് വീണ്ടും ഡിവൈഎഫ്ഐ യെ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.

“പടച്ചോൻ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ രൂപത്തിൽ ഇന്നലെ (5/6/23) വന്നു”, ഇങ്ങനെയാണ്  ഹംദാനെന്ന കുട്ടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. കണ്ണൂര്‍ നാലു വയലില്‍ തന്‍റെ മൂത്തമ്മയും, ഇത്താത്തയും താമസിക്കുന്ന വീട്ടില്‍ വെള്ളം കയറി ഒറ്റപ്പെട്ടു. എന്നാല്‍ അന്ന് വരെ ഒന്ന് കണ്ടോ മിണ്ടിയോ പരിചയമില്ലാത്ത ആളുകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എന്ന് സ്വയം പരിചയപ്പെടുത്തി സ്വന്തം വീട്ടുകാരെ പോലെ സഹായിക്കുകയിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. തന്‍റെ കുടുംബത്തെ രക്ഷിക്കുന്നതിനിടെയില്‍ വെള്ളം കയറാനിടയുള്ള വീടുകളിലെ കാര്യങ്ങളായിരുന്നു അവര്‍ തമ്മില്‍ സംസാരിച്ചിരുന്നതെന്നും അവിടേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും കുട്ടി എ‍ഴുതി.

വെള്ളക്കെട്ടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വന്ന  പ്രവര്‍ത്തകരുടെ പേര് എടുത്ത് നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ALSO READ: കെ.സുധാകരൻ്റെ ആരോപണം അടിസ്ഥാനരഹിതം, പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായത് 2022 ഏപ്രിലില്‍

കുറിപ്പിന്‍റെ പൂര്‍ണരൂപം:

പടച്ചോൻ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ രൂപത്തിൽ ഇന്നലെ (5/6/23) വന്നു.
എന്റെ പേര് ഹംദാൻ.16 വയസ്സ്. എന്റെ മൂത്തമ്മയും, ഇത്താത്തയും കണ്ണൂർ സിറ്റിയിൽ നാല് വയലിലാണ് താമസിക്കുന്നത്. ഞങ്ങളും കുറേക്കാലം അവിടെ താമസിച്ചിരുന്നതാണ്. എന്നിട്ട് ഞങ്ങൾ അവിടെ നിന്നും മാറി താമസിക്കാൻ.

എന്നാൽ മൂത്തുമ്മയും ഇത്താത്തയും നാലു വയൽ തന്നെയാണ് താമസിച്ചിരുന്നത് ഇന്നലെ പെയ്ത മഴയിൽ മൂത്തമ്മ താമസിച്ചിരുന്ന കോട്ടേഴ്സ് ഉൾപ്പെടെ നാലു വയൽ മുഴുവൻ വെള്ളം കയറിയിരുന്നു.  ഞാൻ മഴ പെയ്തു വെള്ളം കയറുന്നത് അറിഞ്ഞ് തലേദിവസം വൈകുന്നേരം വീട്ടിലേക്ക് വന്നതാണ്.

ഞങ്ങൾ കക്കാട് ഒരു കോട്ടേഴ്സ് തയ്യാറാക്കി അപ്പോഴേക്കും ഉച്ചയായി എന്റെ മുട്ടിനു മുകളിൽ വെള്ളം കയറി സാധനങ്ങൾ കടത്തുന്നത് വളരെ പ്രയാസകരമായിരുന്നു എന്ത് ചെയ്യും എന്ന് അറിയാതിരുന്നപ്പോൾ ഞങ്ങളുടെ കോട്ടേഴ്സിന്റെ അടുത്ത് മാർക്കിസ്റ്റ് പാർട്ടിയുടെ നേതാവ് ഷഹറാസ്ക്കയുടെ വീടാണ്. അവിടെയും വെള്ളംകയറിയിരുന്നു. വീട്ടുകാരോട് കാര്യം പറഞ്ഞപ്പോൾ ഇക്ക സ്ഥലത്തില്ലെന്നും വിളിച്ചു പറയാം എന്നും പറഞ്ഞു ഞങ്ങളുടെ കോട്ടേഴ്സിനെ തൊട്ടടുത്ത് താമസിക്കുന്നവർ ഫയർഫോഴ്‌സിനെ വിളിച്ചു.

ഈ സമയവും നല്ല മഴ പെയ്യുന്നുണ്ടായിരുന്നുഅപ്പോഴാണ് നാലു വയലിൽ ഒരാൾ മരിച്ച വിവരം അറിയുന്നത് ഞങ്ങൾക്കെല്ലാവർക്കും വല്ലാത്ത ഭയമുണ്ടായിരുന്നു. പടച്ചോൻ അയച്ചത് പോലെ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഷഹറാസ്ക്കാ പറഞ്ഞിട്ടാണ് വന്നതെന്നും പറഞ്ഞു രണ്ടുപേർ വന്നു. അവരുടെ ടീഷർട്ടിൽ dyfi, യൂത്ത് ബ്രിഗേഡ് സിറ്റി മേഖല കമ്മിറ്റി എന്നും. Irpc എന്നും എഴുതിയിരുന്നത് കണ്ടു ഞങ്ങൾക്ക് സന്തോഷമായി അവർ കാര്യങ്ങൾ തിരക്കി ഫോൺ നമ്പർ നൽകി. വിഷ്ണു,ഷാഫി. എന്ന പേര് പറഞ്ഞു ഞങ്ങൾ അവരോട് കാര്യങ്ങൾ അവതരിപ്പിച്ചു സാധനം കടത്താൻ വാഹനം കിട്ടാൻ നോക്കട്ടെ എന്നും.

അവിടെ അടുത്ത് ഒരു വീട്ടിൽ മരം വീണിട്ടുണ്ടെന്നുംഅത് മുറിച്ചുമാറ്റാൻ പോവുകയാണെന്നും പോയിട്ട് വരാം എന്നും പറഞ്ഞ് അവർ മടങ്ങി. ഞങ്ങളുടെ പ്രതീക്ഷ അസ്തമിച്ചു അവർ തിരിച്ചു വരില്ല എന്ന് കരുതി. അപ്പോഴും നല്ല മഴ പെയ്തു വെള്ളം കയറുന്നുണ്ടായിരുന്നു എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കുറച്ച് അധികം പേർ എത്തി ഞങ്ങളോട് സാധനങ്ങൾ എല്ലാം പാക്ക് ചെയ്യാനും ഇലക്ട്രോണിക് സാധനങ്ങൾ അവിടെത്തന്നെ മുകളിൽ കയറ്റി വയ്ക്കാം എന്നും മറ്റുള്ള സാധനങ്ങൾ എല്ലാം കൊണ്ടുപോകാമെന്നും പറഞ്ഞു.

വണ്ടി അടക്കം കൂട്ടിയവർ എത്തിയത് സ്വന്തം വീട്ടുകാരെ പോലെ. അവർ എല്ലാവരും ചേർന്ന് സാധനങ്ങൾ പാക്ക് ചെയ്യുകയും തലയിലും മറ്റും എടുത്ത് ഇത്രയും ഉയർന്ന വെള്ളത്തിൽ കൂടി നടന്നു വണ്ടിയിൽ കയറ്റി ഞങ്ങളെ യാത്രയയച്ചു. അപ്പോൾ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അടുത്തുള്ള വീടുകളിലും മറ്റും പോയി വെള്ളം കയറിയോ മാറ്റി താമസിപ്പിക്കണോ എന്നും അവർ ചോദിക്കുന്നുണ്ടായിരുന്നു.

സാധനങ്ങൾ കക്കാട് ഇറക്കാൻ അവിടുത്തെ ഡിവൈഎഫ്ഐ, irpc ആളുകൾ ഉണ്ടാകും എന്നും പറഞ്ഞു ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും അവിടെയുള്ളവരും എത്തി സാധനങ്ങൾ എല്ലാം ഭദ്രമായി ഇറക്കിവച്ചു തന്നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല പടച്ചോൻ മാർക്സിസ്റ്റുകാരുടെ രൂപത്തിൽ.

വന്നതാണ് എന്ന് മൂത്തുമ്മയും പറഞ്ഞു അവിടെ വന്ന കുറച്ചുപേരുടെ പേരുകൾ തിരക്കി എല്ലാവരും വലിയ സ്നേഹത്തോടെയാണ് പെരുമാറിയത്
മാർക്സിസ്റ്റ് നേതാവ് ഷഹറാസ്ക്ക. ഷാഫി. സുഹൈൽ. അജ്മൽ. ഷെഫീഖ്. വിഷ്ണു. സായൂജ്. സുജിത്ത്. വണ്ടിയുടെ ഡൈവർ. സർഫ്രാസ് തുടങ്ങിബാക്കി പേരറിയാത്ത സിറ്റിയിലെ മാർക്സിസ്റ്റ് പാർട്ടിക്കാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ALSO READ: ലോക്കോ പൈലറ്റുമാര്‍ക്ക് കടുപ്പ പണി, ഉറക്കമില്ല: കേന്ദ്രം കളിയ്ക്കുന്നത് മനുഷ്യജീവന്‍ വെച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News