ദൈനംദിന ജീവിതത്തിൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് ഗോദ്റെജിന്റേതായിരിക്കും. അത്രത്തോളം വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് 127 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയുടേത്. ഇപ്പോഴിതാ ഗോദ്റെജ് രണ്ടായി പിരിയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കമ്പനി ബന്ധുക്കള്‍ വീതം വെച്ചടുക്കാന്‍ തീരുമാനമായതായി റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് കമ്പനികളാണ് വിപണയില്‍ തനത് മുദ്ര പതിപ്പിച്ച ലിസ്റ്റഡ് പട്ടികയില്‍ ഗോദ്റെജിനുള്ളത്. ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന അവ സഹോദരങ്ങളായ ആദി ഗോദ്റെജും നാദിറുമാകും ഇനി നോക്കി നടത്തുക. ഗോദ്റെജ് ഇന്‍ഡസ്ട്രീസ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഗോദ്റെഡ് അഗ്രോവെറ്റ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, അസ്ടെക് ലൈഫ് സയന്‍സസ് എന്നിവയാണ് ആ കമ്പനികൾ.
ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന, അണ്‍ലിസ്റ്റഡ് കമ്പനികളുടെ ഉടമസ്ഥാവകാശം ബന്ധുക്കളായ ജംഷദ് ഗോദ്റെജ്, സ്മിത എന്നിവര്‍ തമ്മില്‍ വീതിച്ചെടുക്കാനാണ് സാധ്യത, മുംബൈയിലുള്ള പ്രധാനപ്പെട്ട സ്വത്തിന്‍റെ ഉടമസ്ഥതയും ഇവര്‍ക്കായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗോദ്റെജ് ആന്‍റ് ബോയ്സ് ഉള്‍പ്പെട്ട വിമാന വ്യവസായം തുടങ്ങി ഫര്‍ണിച്ചര്‍, ഐടി സോഫ്ട്വെയര് കമ്പനി ഉള്‍പ്പെടെയുള്ളതാണ് ഈ പട്ടികയിലുള്ളത്.
പൂട്ടുകള്‍ ഉണ്ടാക്കി വിറ്റാണ് ഗോദ്റെജ് ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നത്. 1897 ല്‍ അഭിഭാഷകനായിരുന്ന അര്‍ധഷിര്‍ ഗോദ്റെജും അദ്ദേഹത്തിന്‍റെ സഹോദരനും ചേര്‍ന്നാണ് ഈ സംരഭം ആരംഭിച്ചത്. പതിയെ വളർന്ന ബിസിനസ് സാമ്രാജ്യം പിന്നീട് വലിയ രീതിയിൽ ഒരു ബ്രാൻഡ് ആയി മാറുകയായിരുന്നു.
അര്‍ധഷിറിന് മക്കളില്ലാതിരുന്നതിനാല്‍ സഹോദരന്‍ പിര്‍ജോഷയുടെ മക്കള്‍ കമ്പനിയുടെ അവകാശികളാവുകയായിരുന്നു. അദ്ദേഹത്തിന്‍റെ മക്കളില്‍ ഒരാളായ ബര്‍ജോറിന്‍റെ മക്കളാണ് ആദിയും നാദിറും, ഇളയ മകന്‍ നവലിന്‍റെ മക്കളാണ് മറ്റ് ഉടമസ്ഥരായ ജംഷദും സ്മിതയും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള യോജിപ്പും പ്രവര്‍ത്തനവും സുഗമമാക്കാനും, എല്ലാവരുടെയും ഉടമസ്ഥാവകാശങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടുപോകാനുമാണ് രണ്ടു ദിശയിലേക്കുള്ള കമ്പനിയുടെ പിരിഞ്ഞൊഴുക്കെന്നാണ് നിലവിൽ കമ്പനി പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here