ഗോഡ്‌സെയെ പുകഴ്ത്തിയ കോഴിക്കോട് എന്‍ഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനര്‍ കെട്ടി എസ്എഫ്‌ഐ. എസ്എഫ്‌ഐ കോഴിക്കോട് എന്ന പേരിലാണ് എന്‍ഐടിയില്‍ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.
ALSO READ:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,400 രൂപ
അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ജനുവരി 30നാണ് എന്‍.ഐ.ടി അധ്യാപികയായ ഷൈജ ആണ്ടവന്‍ ഗാന്ധിയെ മോശമാക്കി കമന്റ് ഇട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു ഷൈജയുടെ കമന്റ്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഇതിനെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
ALSO READ:ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും
ഷൈജ ആണ്ടവന്റെ വീടിന് മുമ്പില്‍ ഡി.വൈ.എഫ്.ഐ ഫ്‌ളക്‌സ് വെച്ച് പ്രതിഷേധിച്ചിരുന്നു. ഷൈജയുടെ ചാത്തമംഗലത്തെ വീടിന് മുമ്പിലാണ് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ളക്‌സ് വെച്ചത്. ഇന്ത്യ ഗോഡ്‌സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡാണ് ഡിവൈഎഫ്‌ഐ സ്ഥാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here