ഗീബൽസിയൻ തന്ത്രം വിലപ്പോവില്ല : മന്ത്രി പി എ മുഹമ്മദ് റിയാസ്

ഒരു നുണ തന്നെ പല ആവർത്തി പറഞ്ഞാൽ സത്യമായി കരുതിക്കൊള്ളുമെന്ന ഗീബൽസിയൻ ആശയം കേരളത്തിൽ വിലപോവില്ല എന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയ പാത വികസനത്തിന് കേരളം വാഗ്ദാനം നൽകിയ പണം നൽകിയില്ലെന്ന പ്രസ്താവനക്ക് ഇന്നലെ തന്നെ മറുപടി നൽകിയിരുന്നു. ദേശീയ പാത – 66 ൻ്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളം തുക നൽകിയതിൻ്റെ വിശദാംശം കെ സുരേന്ദ്രൻ്റെ നേതാവ് കൂടിയായ ബഹു . കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി കഴിഞ്ഞ ദിവസം പാർലിമെൻ്റിൽ കൃത്യമായി വിശദീകരിച്ചതും പറഞ്ഞിരുന്നു. സംശയം ഉണ്ടെങ്കിൽ കെ സുരേന്ദ്രന് പാർലമെൻ്ററി രേഖകൾ പരിശോധിക്കാവുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News