ദുൽഖർ തെന്നിന്ത്യയുടെ ഷാരൂഖ് ഖാൻ, അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ടെന്ന് ഗോകുൽ സുരേഷ്

ദുൽഖർ തെന്നിന്ത്യയുടെയും കേരളത്തിലെയും ഷാരൂഖ് ഖാനാണെന്ന് നടൻ ഗോകുൽ സുരേഷ്. അദ്ദേഹത്തിന് ചുറ്റും ഷാരൂഖിന്റേത് പോലെയുള്ള ഒരു ഓറയുണ്ടെന്നും, ഇത്രയും ഗ്രൗണ്ടിങ് ഉള്ളൊരു വ്യക്തിയെ മുൻപ് കണ്ടിട്ടില്ലെന്നും കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ വേദിയിൽ ഗോകുൽ സുരേഷ് പറഞ്ഞു.

ALSO READ: ‘ആറാടി ആർ ഡി എക്‌സ്’, അടിച്ചു കേറി പിള്ളേരെന്ന് പ്രേക്ഷകർ: കൊത്തയ്ക്ക് ഭീഷണിയാകുമോ? മറുപടിയുമായി ആന്റണി വർഗീസ്

‘ഇത്രയും ഗ്രൗണ്ടിങ് ഉള്ളൊരു വ്യക്തി. അത് അദ്ദേഹത്തിന്റെ പാരന്‍സിനുള്ള ക്രെഡിറ്റാണ്. ഇതുപോലൊരു വലിയ ആളുടെ അടുത്താണ് നില്‍ക്കുന്നത് എന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ നമ്മളെ അദ്ദേഹം കംഫര്‍ട്ടബിളാക്കും. കൊത്തയുടെ പ്രൊഡ്യൂസര്‍ കൂടിയാണല്ലോ അദ്ദേഹം. ഒരു നെഗറ്റീവ് എക്‌സ്പീരിയന്‍സും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. എല്ലാവരേയും ഒരേപോലെയാണ് ട്രീറ്റ് ചെയ്യുന്നത്. ഇതുവരെ വര്‍ക്ക് ചെയ്ത സെറ്റില്‍ എനിക്കൊരു സൂപ്പര്‍ സ്റ്റാര്‍ ട്രീറ്റ്‌മെന്റ് കിട്ടിയത് കൊത്തയിലാണ്,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

ALSO READ: തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു

അതേസമയം, സമ്മിശ്ര പ്രതികരണങ്ങളുമായി ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്ത തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‌മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News