സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആറാടാന്‍ ഗോകുലം എഫ്‌സി; എതിരാളികള്‍ ഐസ്വാള്‍

gokulam-fc-i-league

ഐ ലീഗ് ഫുട്ബോളില്‍ സ്വന്തം കാണികളെ ത്രില്ലടിപ്പിക്കാൻ ഗോകുലം കേരള എഫ് സി ഇന്ന് ഐസ്വാള്‍ എഫ് സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. അതേസമയം, കനത്ത മഴ ഭീഷണിയാകുമോയെന്ന ഭയമുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കനത്ത മഴയായിരുന്നു.

സ്വന്തം തട്ടകത്തിലെ ആദ്യമത്സരമാണിത്. മലയാളിതാരം വി പി സുഹൈര്‍, ഉറുഗ്വേ താരം മാര്‍ട്ടിന്‍ ഷാവേസ് തുടങ്ങിയവരുള്ള മുന്നേറ്റ നിരയാണ് കരുത്ത്. നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് പോയിന്റാണ് ഇരുടീമിനുമുള്ളത്. ഗോളടിക്കുന്നതിനൊപ്പം ഗോള്‍ വഴങ്ങുന്നു എന്നതാണ് ഗോകുലത്തിൻ്റെ പ്രധാന വെല്ലുവിളി. ഗ്യാലറിയില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്. 50 രൂപയാണ് ഗ്യാലറി ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 30 രൂപ.

Read Also: ഇതിഹാസ താരത്തിൻ്റെ പച്ചത്തൊപ്പി സ്വന്തമാക്കണോ; ഇപ്പോൾ അവസരം

‘ആരാധകര്‍ക്കു മുന്നിലെ ആദ്യമത്സരമാണ്. മികച്ച കളി അനുഭവത്തിനൊപ്പം വിജയവും സമ്മാനിക്കും’- ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ റുവേഡ പറഞ്ഞു. ആരാധകരുടെ വലിയ പിന്തുണ കരുത്താകുമെന്ന് വി പി സുഹൈറും പറഞ്ഞു. ‘മിസോറമില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥയില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും മുഴുവന്‍ കഴിവും പുറത്തെടുത്ത് വിജയം നേടും’- ഐസ്വാള്‍ കോച്ച് വിക്ടര്‍ പറഞ്ഞു. ശ്രീനിധി ഡെക്കാനെ 3-2ന് തോല്‍പ്പിച്ചാണ് സീസണ്‍ തുടങ്ങിയത്. റിയല്‍ കശ്മീരുമായി 1-1 സമനില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News