’10 കോടി നഷ്ടപരിഹാരം നല്‍കണം’, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്

വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്.
പത്രസമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് നടപടി. പത്ത് കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഗോകുലം ഗോപാലൻ നൽകിയ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ALSO READ: ‘അച്ഛൻ എത്തീസ്റ്റ് ആണ്, പേരിന് പിറകിൽ വാലല്ല വെറും സർ നേം മാത്രം’, മഹിമക്ക് പിറകെ പുലിവാല് പിടിച്ച് നിത്യ ‘മേനോനും’

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ശോഭ സുരേന്ദ്രൻ നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. ‘തെറ്റായ പരാമര്‍ശം മൂലം നേരിട്ട മാനഹാനിക്കും മനോദുഃഖത്തിനും നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കണം, അല്ലാത്തപക്ഷം ശോഭ സുരേന്ദ്രനെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും’, ഗോകുലം ഗോപാലൻ നൽകിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ALSO READ: ‘നാരീശക്തിയെ കുറിച്ച് പറയുന്ന പ്രധാനമന്ത്രിയോട് ബില്‍ക്കീസ് ബാനുവിനെ കുറിച്ച് നമുക്ക് തിരിച്ചു ചോദിക്കണ്ടേ? മോദി ജനങ്ങളെ നിശ്ശബ്ദരാക്കുന്നു’: കമൽ

കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും ശോഭയ്ക്ക് എതിരെ ഒരുമിച്ചുവെന്നും, തനിക്കെതിരെ ഒരു ചാനല്‍ വാര്‍ത്ത കൊടുത്തുവെന്നും, കരിമണല്‍ കര്‍ത്തയ്ക്ക് വേദനിച്ചാല്‍ ചാനല്‍ മുതലാളിയായ കുറിക്കമ്പനി ഉടമയ്ക്ക് വേദനിക്കുമെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ ഗോകുലം ഗോപാലനെതിരെ നടത്തിയ വിവാദ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News