ഡ്യൂറൻസ് കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഗോകുലം കേരള

ഡ്യൂറന്‍ഡ് കപ്പിലെ കേരള ഡാര്‍ബിയില്‍  ഗോകുലം കേരള വിജയിച്ചു. ഗോകുലം മൂന്നിനെതിരെ നാല് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തും വിജയിച്ചതോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

7 ഗോളിൽ പതിനേഴാം മിനിറ്റില്‍ ഗോകുലം താരം ബൗബയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പിന്നിട് ഗോകുലത്തിന്റെ മികച്ച പ്രകടനമായിരുന്നു.ഇടവേളയ്ക്ക് മുന്‍പ് ഗോകുലം 3.1ന് മുന്നിലെത്തി.

also read: ഏറ്റവും ലാഭകരമായ കമ്പനി; റിലയൻസിനെ പിന്നിലാക്കി എസ് ബി ഐ

നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രീക്കുട്ടനാണ് ഗോകുലത്തിന്റെ ലീഡ് വീണ്ടെടുത്തത്. ഇഞ്ചുറിടൈമില്‍ അലെക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ മൂന്നാം ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അഭിജിത്ത് ഗോകുലത്തിന്റെ ലീഡുയര്‍ത്തി. അന്‍പത്തിനാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു.പ്രബീര്‍ ദാസിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. എഴുപത്തിയേഴാം മിനിറ്റില്‍ അഡ്രിയന്‍ ലൂണ ഒരുഗോള്‍ കൂടി മടക്കി. സമനില നേടാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങളെയെല്ലാം ഗോകുലം തടഞ്ഞു.

also read: സബ്‌സിഡി ഡീസല്‍ കള്ളക്കടത്ത് രണ്ട് പ്രവാസികൾ അറസ്റ്റിൽ

ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം ആറ് പോയിന്റുമായി ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സ് മൂന്നാമതാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സാണ് ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത്. ബംഗളൂരു എഫ്‌സി ഗ്രൂപ്പിലെ മറ്റൊരു. ബംഗളൂരു മത്സരങ്ങള്‍ കളിച്ചിട്ടില്ല. ആറ് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം.നേരത്തെ നടന്ന സന്നാഹ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News