ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് ജയം

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് ജയം. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗോകുലം കേരള ഹോപ്സ് എഫ് സിയെ പരാജയപ്പെടുത്തിയത്. ഗോകുലം കേരളക്കായ് സൗമ്യ ഗുഗുലോത്ത് ഹാട്രിക് നേടിയപ്പോൾ അഞ്ജു തമാങ്ങ് ഇരട്ട ഗോൾ നേടി.

Also Read: വിരാടും അനുഷ്‌കയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു: എബി ഡിവില്ലിയേഴ്‌സ്

ഇതോടെ ഇന്ത്യൻ വനിതാ ലീഗ് പോയിൻ്റ് ടേബിളിൽ 8 കളികളിൽ നിന്ന് 17 പോയിൻ്റുമായി ഗോകുലം കേരള ഒന്നാമതെത്തി. കളിയുടെ ഇൻജുറി ടൈമിൽ പെനാലിറ്റിയിലൂടെ ഫ്രെഡ്രിക ടോർകുഡ്സോറാണ് ഹോപ്സ് എഫ്സിക്കായി ആശ്വാസ ഗോൾ നേടിയത്.

Also Read: ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ താരമായി ടാറ്റ ഹാരിയര്‍ ഇവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News