‘ജവാനെ തൂക്കി ഗോകുലം മൂവീസ്’, റെക്കോർഡ് തുകക്ക് വിതരണാവകാശം സ്വന്തമാക്കി

ജയിലർക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായ ജവാന്റെ കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് . കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്.

ALSO READ: ജീവിതത്തിലെ ഏറ്റവും വലിയ ഒരു തീരുമാനമായിരുന്നു ഞങ്ങൾ എടുത്തത്, അതിന്റെ ഭാരം അത്രമേൽ അനുഭവിച്ചവർക്കറിയാം: പവൽ പറയുന്നു

ഇന്ത്യൻ ബോക്സോഫീസിൽ തന്നെ ചരിത്രം സൃഷ്‌ടിച്ച പത്താന് ശേഷം പുറത്തിറങ്ങുന്ന ഷാരൂഖിന്റെ ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ നോക്കികാണുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

ALSO READ: ദയവായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കരുത്, തെറ്റായ സന്ദേശമാണത്: ആരോഗ്യ വിവരം വെളിപ്പെടുത്തി നടി കല്യാണി രോഹിത്ത്

അതേസമയം, ഗോകുലം മൂവീസ് കേരളത്തിലെത്തിച്ച ജയിലർ ചിത്രം വലിയ വിജയത്തിലേക്കാണ് നടന്നടുക്കുന്നത്. ഇതിനു പിറകെയാണ് ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ ജവാന്റെയും വിതരണാവകാശം റെക്കോർഡ് തുകക്ക് ഗോകുലം മൂവീസ് ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News