തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയി; പരാതി

തൃശൂര്‍ തിരുവില്വാമലയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവനോളം സ്വര്‍ണ്ണവും പണവും മോഷണം പോയതായി പരാതി. തിരുവില്വാമല എരവത്തൊടിയില്‍ വടക്കേവീട്ടില്‍ രമണിയുടെ വീട്ടിലെ അലമാരയില്‍ നിന്നുമാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത്. മാല, വള, നെക്കലേസ് തുടങ്ങി 9.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണം നഷ്ടമായിട്ടുണ്ട്.

Also Read: ‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റിയെ നമസ്‌കരിച്ചിട്ട് പോകണം’; മുഖ്യമന്ത്രിയായിരിക്കേ പറഞ്ഞതോര്‍മയുണ്ടോ മോദി?, ചോദ്യവുമായി സമൂഹമാധ്യമം

തിങ്കളാഴ്ച രാത്രിയാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. വാതിലോ അലമാരയോ കുത്തി തുറക്കാത്തതിനാല്‍ പകല്‍സമയത്താണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. രമണിയുടെയും മകളുടെയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇതേ അലമാരയില്‍ തന്നെ സ്വര്‍ണം സൂക്ഷിച്ചിരുന്ന കവറിലുണ്ടായിരുന്ന അഞ്ച് പവനോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടില്ല. പഴയന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News