കണ്ണൂരില്‍ വീട്ടില്‍ നിന്നും 1 കോടി രൂപയും 300 പവനും മോഷ്ടിച്ച സംഭവം; പൊലീസ് നായ മണം പിടിച്ചോടിയത് ഈ സ്ഥലത്തേക്ക്, ഞെട്ടലോടെ നാട്ടുകാര്‍

Robbery Kannur

കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ്‌സ് സ്‌ക്വോഡ് എത്തി സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.

മോഷണം നടന്ന വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. എന്നാല്‍ നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പുകളോ തെളിവുകളോ ഒന്നും ലഭിച്ചില്ല. മോഷണത്തിനു മുന്‍പോ ശേഷമോ പ്രതികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് നിഗമനം.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Also Read : http://കണ്ണൂരിൽ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു

ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് വീട്ടുടമ അഷറഫ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവര്‍ച്ച. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തൊന്‍പതാം തീയതിയാണ് അഷറഫും കുടുംബവും വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വീട് പൂട്ടി മധുരയിലേക്ക് പോയത്.ഞായറാഴ്ച രാത്രി പത്തരയോടെ മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്.

അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്‍സ് മുറിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയായിരുന്നു കവര്‍ച്ച.ഒരു കോടി രൂപയും 300 പവനുമാണ് കവര്‍ന്നത്.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് കണ്ണൂര്‍ റൂറല്‍ എസ്പി അനൂജ് പലിവാള്‍ പറഞ്ഞു. മൂന്ന് പേര്‍ വീടിന്റെ വലതുഭാഗത്തെ മതില്‍ ചാടിക്കടക്കുന്നതിന്റെ സിസിടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

വിരലടയാള വിഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.പോലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ വരെയെത്തി.മോഷണത്തിന് മുന്‍പോ ശേഷമോ മോഷ്ടാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നാണ് നിഗമനം.സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News