സ്വര്‍ണമാല വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തിയ യുവാവ് സ്വർണ മാലയുമായി കടന്ന് കളഞ്ഞു. പത്തനംതിട്ടയിലാണ് സംഭവം. നാല് പവന്‍ തൂക്കമുള്ള മാലയുമായാണ് ഇയാൾ കടന്നു കളഞ്ഞത്. വെള്ളമുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ചെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
also read; സംസ്ഥാനത്തുടനീളം അതിശക്തമായ മഴ; ഉന്നതതല യോഗം വിളിച്ച് മന്ത്രി കെ രാജൻ
കടയിലുണ്ടായിരുന്ന ജീവനക്കാര്‍ ബില്‍ തയ്യാറാക്കുന്നതിനിടെ കൗണ്ടറിലെത്തിയ യുവാവ് മാലയുടെ ഫോട്ടോ എടുക്കാൻ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഫോണില്‍ ഫോട്ടോ എടുക്കുന്നതിനിടെ ഇയാള്‍ മാലയുമായി കടയുടെ വാതില്‍ തുറന്ന് ഓടിക്കളയുകയായിരുന്നു. ജീവനക്കാര്‍ പിന്നാലെയോടിയെങ്കിലും ഇയാളെ കിട്ടിയില്ല. അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ ഇയാള്‍ കടന്നു കളയുകയായിരുന്നു. സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
also read; സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടെന്ന് വാട്സാപ്പ്; ചാറ്റ് ഹിസ്റ്ററി കൈമാറാൻ ഇനി ക്യൂആര്‍ കോഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here