ശ്രീപത്മനാഭന്‍റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീപത്മനാഭന്‍റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കുന്നു. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം വരുന്ന നാണയങ്ങളാണ് ഭക്തര്‍ക്ക് നല്‍കുന്നത്. 17ന് രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഭരണസമിതി അംഗം ആദിത്യവര്‍മ നാണയം പുറത്തിറക്കും.

also read :നവവധുവിനെ വെടിവെച്ച് കൊന്നു; ഭർത്താവായ സൈനികന്‍ അറസ്റ്റില്‍

ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിച്ചത്. അതിനാല്‍ പരിമിതമായ നാണയങ്ങള്‍ മാത്രമാണ് വില്‍പനക്കുണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇവയുടെ വില സ്വര്‍ണത്തിന്‍റെ പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും.

also read :‘സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് തടയും’: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News