വില കൂടിയും കുറഞ്ഞും സ്വർണം കുതിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ സ്വര്‍ണമുൾപ്പടെയുള്ള വില കൂടിയ ആഭരണങ്ങൾക്ക് ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ പുനഃസ്ഥാപിക്കും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിനാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്. നാളെ മുതൽ ഇത് വീണ്ടും പ്രാബല്യത്തിൽ വരും.
ജനുവരി ഒന്നു മുതല്‍ ഇത് പുനസ്ഥാപിച്ചിരുന്നു , എന്നാൽ സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി മരവിപ്പിച്ചു. പോർട്ടലിലെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ ഇ-വേ ബില്‍ നിർബദ്ധമാക്കുന്നത്.
also read: പൊന്നിന്റെ വിലയിൽ ആശ്വാസം…; 60,000 രൂപയിലേക്കെത്തുമെന്ന പേടി തത്കാലം വേണ്ട
ഇതോടെ നാളെ മുതൽ 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇ- വേ ബില്‍ എടുക്കണം. വില്‍പ്പന, ജോബ് വര്‍ക്ക്, സ്‌റ്റോക്ക് മാറ്റം, പ്രദര്‍ശനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇ വേ ബിൽ നിർബന്ധമാണ് . 2024 ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here