തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ മോഷണം; സ്വര്‍ണക്കമ്മലും വജ്ര മോതിരവും നഷ്ടപ്പെട്ടു

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ആളില്ലാത്ത സമയത്ത് വീട്ടില്‍ മോഷണം. സ്വര്‍ണക്കമ്മലും വജ്ര മോതിരവും മോഷണം പോയി. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: പതിനാലു വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ചു; മുന്‍വികാരി അറസ്റ്റില്‍

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പേരൂര്‍ക്കട പത്മവിലാസം ലെയിനില്‍ 104 ആം നമ്പര്‍ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ഷോപ്പിങ്ങിന് പോയ സമയമാണ് സംഭവം. തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ് കണ്ടതെന്ന് വീട്ടുടമസ്ഥ കുമാരി.

പേരൂര്‍ക്കട പൊലീസ് സംഭവസമയം തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളമടക്കമുള്ള തെളിവുകളും ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News