കരിപ്പൂരിൽ കോടികളുടെ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1762 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം അഞ്ചച്ചവിടി അന്നാരത്തൊടിക ഷംനാസി (34)നെ അറസ്റ്റ് ചെയ്തു. ഷാർജയിൽനിന്ന്‌ എയർ അറേബ്യയുടെ ജി9 459 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എ ത്തിയത്.

Also Read: ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ തിരിച്ചെത്തി രോഹിത് ശർമ , ബൗളിങ്ങിൽ അശ്വിൻ ഒന്നാമത്

കോഴിക്കോട് ഡിആർഐ വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. അടിവസ്ത്രത്തിൽ അറയുണ്ടാക്കി ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം. പിടികൂടിയ സ്വർണത്തിന് 1,05,54,380 രൂപ വിലവരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News