കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വ്യാഴാഴ്ച കസ്റ്റംസ് പിടികൂടിയത്. മൂന്ന് പേരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. എയര്‍പോഡിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍ സലാം, പുതുപ്പാടി സ്വദേശി ഹുസൈന്‍ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 20,000 മുതല്‍ 70,000 രൂപ വരെ പ്രതിഫലത്തിനാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയതെന്നാണ് സൂചനകള്‍.

ബുധനാഴ്ച കരിപ്പൂരില്‍ നിന്നും 55 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയോളം വരുന്ന സ്വര്‍ണ്ണം പിടികൂടിയിരുന്നു. മലപ്പുറം തണലൂര്‍ സ്വദേശിയായ കുന്നുമ്മല്‍ മുഹമ്മദ് നബീലിനെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News